ഒമനി വാൻ നിയന്ത്രണം വിട്ട് മൺതിട്ടയിലിടിച്ച് അപകടം
ചെങ്ങോം: ഒമനി വാൻ നിയന്ത്രണം വിട്ട് മൺതിട്ടയിലിടിച്ച് അപകടം. ഡ്രൈവർ മഞ്ഞളാംപ്പുറം സ്വദേശി എടപ്പാട്ട് ശശീന്ദ്രൻ നിസാര പരിക്കുകളോടെ രക്ഷപെട്ടു. ചെവ്വാഴ്ച്ച വൈകിട്ട് 4 മണിയോടെ ആയിരുന്നു അപകടം. കൊളക്കാട് നിന്ന് കേളകം ഭാഗത്തേക്ക് വരുകയായിരുന്നു. എതിരെ വന്ന വാഹനത്തിന് സൈഡ് നല്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു എന്ന് ദൃസാക്ഷികൾ പറഞ്ഞു.


0 Comments