കൊട്ടിയൂര്‍ : കൊട്ടിയൂര്‍ താഴെ മന്ദംചേരി കോളനിയിലെ ആദിവാസി യുവതി ശോഭയുടെ മരണത്തില്‍ കോളയാട് സ്വദേശിയായ യുവാവിനെ കേളകം പോലീസ് അറസ്റ്റ് ചെയ്തു. കോളയാട് പെരുവ സ്വദേശി വിപിനെയാണ് കൊലപാതക കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തത്. ഓഗസ്റ്റ് 24-ന് മന്ദം ചേരി ഇലെ വീട്ടിൽ നിന്ന് അപ്രത്യക്ഷയായ യുവതിയെ 28ന് പുരളിമല ആളൊഴിഞ്ഞ കശുമാവിൻ തോട്ടത്തിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ചുരിദാറിന്റെ ഷാളിൽ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയതെങ്കിലും നിലത്ത് ഇരിക്കുന്ന നിലയിലാണ് മൃതശരീരം ഉണ്ടായിരുന്നത്. യുവതിയുടെ മൊബൈൽ ഫോണും ആഭരണങ്ങളുമെല്ലാം നഷ്ടപ്പെട്ടിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ആത്മഹത്യയാണെന്ന് രേഖപ്പെടുത്തിയെങ്കിലും സംശയം തോന്നിയ പോലീസ് അന്വേഷണം നടത്തുകയായിരുന്നു. അബോധാവസ്ഥയിലായ യുവതിയെ ഷാൾ ഉപയോഗിച്ച് കെട്ടി തൂക്കുക ആയിരുന്നു എന്നാണ് പോലീസിന് ലഭിച്ച വിവരം . ഇതിനെല്ലാം ശേഷം സെപ്റ്റംബർ രണ്ടിന് പ്രതി മറ്റൊരു യുവതിയെ വിവാഹം ചെയ്യുകയും ചെയ്തു. ആദ്യ കാമുകിയെ ഒഴിവാക്കാൻ വേണ്ടിയാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസ് കണ്ടെത്തിയിട്ടുള്ളത്.
0 Comments