കല്യാണ പന്തൽ അലങ്കോലമാക്കിയവർ പൊലീസ് വലയിൽ.
പേരാവൂർ: മുരിങ്ങോടി ആനകുഴിയിൽ വിവാഹപ്പന്തൽ അലങ്കോലമാക്കിയ സംഭവം ഒരാൾ കസ്റ്റഡിയിൽ. കൂടുതൽ പേർ ഉണ്ടോ എന്ന് അന്വേഷണം തുടരുന്നു. കെ. വൈശാഖ് (23) നെയാണ് കസ്റ്റഡിയിൽ എടുത്തിട്ടുള്ളത്. മൂന്നു ദിവസങ്ങളായി പൊലീസ് നടത്തിയ ശാസ്ത്രീയമായ പരിശോധനകൾക്കൊടുവിലാണ് പ്രതികളെ പറ്റിയുള്ള വ്യക്തമായ സൂചന പോലീസിന് ലഭിച്ചത്. പേരാവൂർ സിഐ പി.ബി. സജീവാണ് കേസ് അന്വേഷിക്കുന്നത്.
0 Comments