Header Ads Widget

നെല്ലിക്ക സൗന്ദര്യം വര്‍ധിപ്പിക്കും?.....ഇങ്ങനെ.... 






വി​റ്റാ​മി​ന്‍ സി​ ഏറ്റവും കൂടുതല്‍ അടങ്ങിയിട്ടുള്ള ഒരു ഫലമാണ് നെല്ലിക്ക. ജീവകം സി യുടെ അംശം ഓറഞ്ചിലുള്ളതിനെക്കാള്‍ ഇരുപത് ഇരട്ടി കൂടുതലാണ് നെല്ലിക്കയില്‍. ജീവകം ബി, ഇരുമ്ബ്, കാല്‍സ്യം എന്നിവയും നെല്ലിക്കയില്‍ അടങ്ങിയിട്ടുണ്ട്. നെല്ലിക്ക ഒരു നല്ല സൗന്ദര്യ വര്‍ധകമാണെന്ന് അറിയുന്നവര്‍ ചുരുക്കമാണ്. നിരവധി രോഗങ്ങളുടെ ശമനത്തിനുള്ള ഔഷധമായി നെല്ലിക്ക നമ്മുടെ നാട്ടില്‍ പാരമ്ബര്യമായി ഉപയോഗിച്ചുവരുന്നു. നെല്ലിക്കയുടെ ആരോഗ്യ ഗുണങ്ങള്‍ എല്ലാര്‍ക്കും അറിയാം. നെല്ലിക്ക മുഖത്തെ കറുത്ത പാടുകളകറ്റാനും ചര്‍മ്മകാന്തിയേകാനും മുടി വളരാനുമൊക്കെ നല്ലതാണ്. കരുവാളിപ്പ്, കറുത്ത പാടുകള്‍ എന്നിവയ്ക്ക് നെല്ലിക്കയുടെ ജ്യൂസ്, നീര് മുഖത്ത് പുരട്ടുന്നത് നല്ലതാണ്. ഇത് മുഖത്ത് പുരട്ടുന്നത് കുത്തുകളുടെ നിറം മങ്ങാന്‍ സഹായിക്കും. സ്വാഭാവിക നിറം നിലനിര്‍ത്താനും വെയിലേറ്റ കരുവാളിപ്പ് അകറ്റാനും ഇവ നല്ലതാണ്. ഇതിലെ വൈറ്റമിന്‍ സി, ആന്‍റി ഓക്സിഡന്‍റകള്‍ എന്നിവയാണ് ഇതിന് ഗുണം നല്‍കുന്നത്

Post a Comment

0 Comments

ആദിവാസി യുവതിയുടെ ദുരൂഹ മരണം; കോളയാട് സ്വദേശിയായ യുവാവിനെ കേളകം പോലീസ് അറസ്റ്റ് ചെയ്തു.