
മാഹി: മാഹി ചാലക്കരയിൽ വീണ്ടും അക്രമം അംബേദ‌്കർ സ‌്കൂളിനടുത്ത സിപിഐ എം പ്രവർത്തകന്റെ വീടിന‌് നേരെയാണ് ഇന്നലെ രാത്രി അക്രമം നടന്നത്.സിപിഐ എം ബ്രാഞ്ച‌് സെക്രട്ടറിയായിരുന്ന പരേതനായ രാജീവന്റെ വീടിന് നേരെയാണ് അക്രമം നടത്തിയത്. അക്രമി സംഘം ഹാമർ ഉൾപ്പെടെയുള്ള ആയുധങ്ങളുമായെത്തി വീടിന്റെ തറയിലെ ടൈൽസും ജനറൽ ചില്ലുകളും അടച്ചു തകർക്കുകയായിരുന്നു. വീടാക്രമണമറിഞ്ഞെത്തിയ പള്ളൂർ പൊലീസിന‌് നേരെയും ബോംബേറുണ്ടായതായും ആരോപണമുണ്ട്. ആർക്കും പരിക്കില്ല. ഏതാനും പേരെ സംഭവസ്ഥലത്തുനിന്ന‌് പൊലീസ‌് കസ‌്റ്റഡിയിലെടുത്തു. ഞായറാഴ‌്ച രാവിലെ സിപിഐ എം പ്രവർത്തകനെ ആക്രമിച്ചതിനെ തുടർന്ന‌് പ്രദേശത്ത‌് സംഘർഷാവസ്ഥയുണ്ട‌്.കഴിഞ്ഞ ദിവസം രാത്രി ആർ എസ് എസ് പ്രവർത്തകൻ്റെ വീട്ടിനു നേരെയും അക്രമമുണ്ടായിരുന്നു.പള്ളൂർ സ‌്റ്റേഷനിൽ തിങ്കളാഴ‌്ച വൈകിട്ട‌് സമാധാന യോഗം ചേർന്നിരുന്നു. ഇതിന‌് പിന്നാലെയാണ‌് വീണ്ടും അക്രമം നടന്നത്. അക്രമത്തിന് പിന്നിൽ ബി.ജെ.പി പ്രവർത്തകരാണെന്ന് സി.പി.എം ആരോപിച്ചു.
0 Comments