Header Ads Widget

ഇന്ന് 1167 പേർക്ക് കൊവിഡ്; 888 പേർക്ക് സമ്പർക്കം

തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് 1167 പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇതിൽ 888 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഉറവിടം അറിയാത്തത് 55 കേസുകളാണ്. വിദേശത്തു നിന്ന് എത്തിയ 122 പേരരും ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ 96 പേരും രോഗബാധിതരായി. 33 ആരോഗ്യപ്രവർത്തകർക്കും രോഗബാധ സ്ഥിരീകരിച്ചു. നാല് മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു. എറണാകുളം സ്വദേശിയായ അബൂബക്കർ (72), കാസർഗോഡ് സ്വദേശി അബ്ദുൽ റഹ്മാൻ (70), ആലപ്പുഴ സ്വദേശി സൈനുദ്ദീൻ (65), തിരുവനന്തപുരം സ്വദേശി സെൽവമണി (65) എന്നിവരാണ് ഇന്ന് മരിച്ചത്. 679 പേർ രോഗമുക്തി നേടി.
തിരുവനന്തപുരം, കോട്ടയം, മലപ്പുറം, തൃശൂർ ജില്ലകളിൽ പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഇന്ന് നൂറിനു മുകളിലാണ്.

Post a Comment

0 Comments

ആദിവാസി യുവതിയുടെ ദുരൂഹ മരണം; കോളയാട് സ്വദേശിയായ യുവാവിനെ കേളകം പോലീസ് അറസ്റ്റ് ചെയ്തു.