
കേളകം : മലയോര മേഖലയിലെ ആദ്യത്തെ സെൽഫ് പ്രീമിയം കൗണ്ടർ മദ്യശാല കേളകത്ത് ആഗസ്റ്റ് 2 മുതൽ പ്രവർത്തനം ആരംഭിക്കും. നിലവിലെ ബീവറേജ് ഔട്ട്ലെറ്റ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിൽ തന്നെയാണ് സെൽഫ് കൗണ്ടറും പ്രവർത്തനമാരംഭിക്കുന്നത്. നിലവിലെ കോവിഡ് സാഹചര്യത്തിൽ വിർച്വൽ ക്യൂവിലൂടെ മാത്രമായിരിക്കും പ്രവേശനം കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചു കൊണ്ട് ഒരേ സമയം 5 പേരെ മാത്രമായിരിക്കും പ്രവേശിപ്പിക്കുക. ആവശ്യക്കാരന് ആവശ്യാനുസരണം തിരഞ്ഞെടുക്കാനുതകും വിധം ഷെൽഫുകളിൽ വിലയടക്കം പ്രദർശിപ്പിക്കും.
0 Comments