
നടൻ അനിൽ മുരളി അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്നാണ് അന്ത്യം. ഇന്ന് ഉച്ചയോടെ കൊച്ചിയിൽ വച്ചാണ് അനിൽ മുരളി മരിച്ചത്.
ടെലിവിഷൻ സീരിയലിലൂടെ അഭിനയരംഗത്ത് എത്തിയ അനിൽ ഇരുനൂറോളം ചിത്രങ്ങളിലാണ് വേഷമിട്ടിട്ടുള്ളത്. കന്യാകുമാരിയിലെ ഒരു കവിതയാണ് അനിലിന്റെ ആദ്യ ചിത്രം. പിന്നീട് ബോക്‌സർ, ഇവർ, ചാക്കോ രണ്ടാമൻ, ബാബ കല്യാണി, പുതിയ മുഖം തുടങ്ങി നിരവധി ചിത്രങ്ങളിൽ വേഷമിട്ടു.
വില്ലൻ കഥാപാത്രങ്ങളിലൂടെ തിളങ്ങിയ നടന്റെ അവസാന ചിത്രം 2013 ൽ പുറത്തിറങ്ങിയ കൗബോയ് ആണ്
0 Comments