
തലപ്പുഴ:വാളാട് സമ്പർക്കത്തിലൂടെ കോവിഡ് ബാധിച്ച സംഭവം. അഞ്ഞൂറിലധികം പേർക്കെതിരെ പോലീസ് കേസെടുത്തു. പകർച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരമാണ് പോലീസ് കേസെടുത്തത്.തവിഞ്ഞാൽ പഞ്ചായത്തിലെ വാളാടിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ മരണാനന്തര ചടങ്ങിലും വിവാഹചടങ്ങിലും പങ്കെടുത്തവർക്ക് കോവിഡ് ബാധിച്ച സംഭവത്തിലാണ് ആരോഗ്യവകുപ്പിന്റെ പരാതിപ്രകാരം തലപ്പുഴ പോലീസ് കേസെടുത്തത്.ചടങ്ങ് നടത്തിയവീട്ടുകാർക്കെതിരെയും പങ്കെടുത്തവർക്കെതിരെയുമാണ് കേസ്. മരണാനന്തര ചടങ്ങിൽ പങ്കെടുത്ത 150 ഓളം പേർക്കെതിരെയും, വിവാഹത്തിൽ പങ്കെടുത്ത നാനൂറോളം പേർക്കെതിരെയുമാണ് പോലീസ് കേസെടുത്തത്. സമ്പർക്കത്തിലൂടെ നൂറിലധികം പേർക്കാണ് ഇതിനകം തന്നെ ആന്റിജൻ ടെസ്റ്റിലൂടെ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. സമൂഹ വ്യാപന ഭീതി നിലനിൽക്കുന്നതിനാൽ തവിഞ്ഞാൽ പഞ്ചായത്തിൽ കർശന നിയന്ത്രണമാണ് ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയിട്ടുള്ളത്
0 Comments