
വയനാട്: സംസ്ഥാനത്ത് ഒരു കൊവിഡ് മരണംകൂടി. വയനാട് പെര്യ സ്വദേശി റെജിയാണ് മരിച്ചത്. 45 വയസായിരുന്നു. കഴിഞ്ഞ 17 നാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. വിദഗ്ധ ചികിത്സയ്ക്കായി കഴിഞ്ഞമാസം 25 ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു. ഓട്ടോഡ്രൈവറായിരുന്നു ഇദ്ദേഹം. ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും മക്കള്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ഇവര്‍ രോഗമുക്തരാവുകയും ചെയ്തു. വയനാട്ടില്‍ ഇതുവരെ കൊവിഡ് ബാധിച്ച് രണ്ടുപേരാണ് മരിച്ചത്.
0 Comments