നവംബർ 20ന് സംസ്ഥാനത്ത് സ്വകാര്യ ബസ് പണിമുടക്ക്
തൃശൂർ ∙ വിദ്യാർഥികളുടെ നിരക്ക് ഫുൾ ടിക്കറ്റിന്റെ 50% ആക്കണമെന്നാവശ്യപ്പെട്ട് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ നവംബർ 20ന് സംസ്ഥാനത്തു സ്വകാര്യ ബസ് പണിമുടക്ക് നടത്തും. മിനിമം ചാർജ് 10 രൂപയാകണമെന്നും പ്രസിഡന്റ് എം.ബി. സത്യൻ, ജനറൽ സെക്രട്ടറി ലോറൻസ് മാത്യു, ഹംസ എരിക്കുന്നൻ എന്നിവർ ആവശ്യപ്പെട്ടു. കെഎസ്ആർടിസിയിലെ കൺസഷൻ കാർഡ് സംവിധാനം സ്വകാര്യ ബസുകളിൽ ഏർപ്പെടുത്തുകയോ സ്വകാര്യ ബസുകളിലെ യാത്രാസൗജന്യം കെഎസ്ആർടിസിയിൽ നടപ്പാക്കുകയോ ചെയ്യണം. നവംബർ 6ന് ജില്ലാ ആസ്ഥാനങ്ങളിലും 13ന് സെക്രട്ടേറിയറ്റിനു മുന്നിലും ധർണ നടത്തും
0 Comments