Header Ads Widget

ആറളം പഞ്ചായത്തിലെ 30 ആദിവാസി കുടുംബങ്ങൾക്ക് റേഷൻ കാർഡ് നൽകി





ഇരിട്ടി : ജില്ലാ ഭരണകൂടത്തിന്റെയും , പോലീസ് മേധാവിയുടെയും നിർദേശാനുസരണം ആറളം പഞ്ചായത്തിലെ ആദിവാസി കുടുംബങ്ങളുടെ അടിസ്ഥാന സൗകര്യ വർദ്ധിപ്പിക്കാനുള്ള പ്രവർത്തനം ഊർജിതമാക്കി. രണ്ടാം ഘട്ട പ്രവർത്തനത്തിന്റെ ഭാഗമായി 30 കുടുംബങ്ങൾക്ക് ഇരിട്ടി സിവിൽ സപ്ലേ ഓഫീസിൽ നടന്ന അദാലത്തിൽ റേഷൻ കാർഡ് ലഭ്യമാക്കി.
ആദിവാസി മേഖലയിലെ കുടുംബങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തിന്റെ പേരിൽ ചില തൽപര കക്ഷികൾ ഇത്തരക്കാരെ വ്യാപകമായി ചൂഷണം ചെയ്തു വരുന്നുവെന്ന കണ്ടെത്തലിനെ തുടർന്നാണ് ജില്ലാ ഭരണകൂടവും , പോലീസ് മേധാവിയും ആദിവാസി ഊരുകൾ നേരിട്ട് സന്ദർശിച്ച് ഇവർക്ക് ആവശ്യമായ സേവനങ്ങൾ പഞ്ചായത്തിന്റെ സഹായത്തോടെ നടപ്പിലാക്കാൻ തീരുമാനിച്ചത്. പഞ്ചായത്തിലെ 60 ഓളം കുടുംബങ്ങൾക്ക് ഇതുവഴി റേഷൻ കാർഡ് ലഭ്യമാക്കും .
ചതിരൂർ 110 , വിയറ്റ്നാം നവജീവൻ , വീർപ്പാട് , കളരിക്കാട് തുടങ്ങിയ കോളനികളിലെ 30 ഓളം ആദിവാസി കുടുംബങ്ങൾക്കാണ് ഇരിട്ടി സിവിൽ സപ്ലയ്സ് ഓഫീസിൽ നടത്തിയ അദാലത്തിൽ റേഷൻ കാർഡ് നൽകാനായതെന്ന് ആറളം സി ഐ എ. സുധാകരൻ പറഞ്ഞു. അതേസമയം ബാക്കിയുള്ള കുടുബക്കർക്ക് റേഷൻ കാർഡ് നേരിട്ട് നൽകാനായി കോളനികൾ കേന്ദ്രീകരിച്ച് ക്യാംപ് നടത്തി വേണ്ട ക്രമീകരണം നൽകുമെന്ന് സിവിൽ സപ്ലേ ഓഫീസറും പറഞ്ഞു . ആറളം പഞ്ചായത്ത്‌ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റഹിയാനത്ത് സുബി, താലൂക്ക് സപ്ലൈ ഓഫിസർ ജോജോ, ആറളം പോലിസ് ഉദ്യോഗസ്ഥരായ രഞ്ജിത്ത്, കെ, ദിലീപ് കൂവയിൽ, കെ. ഷറഫുദ്ധീൻ , പ്രമോട്ടർ വി.സി. ശുഭ , ജാൻസി ടീച്ചർ എന്നിവർ അദാലത്തിൽ ക്യാമ്പിന് നേതൃത്വം നൽകി.
 

Post a Comment

0 Comments

ആദിവാസി യുവതിയുടെ ദുരൂഹ മരണം; കോളയാട് സ്വദേശിയായ യുവാവിനെ കേളകം പോലീസ് അറസ്റ്റ് ചെയ്തു.