വയനാട്: വയനാട്ടിലെ മുത്തങ്ങയില്‍ വാഹന പരിശോധന നടത്തുന്ന എക്‌സൈസ് ചെക്ക് പോസ്റ്റ് ജീവനക്കാര്‍ക്ക് കൊറോണ പ്രതിരോധ സംവിധാനങ്ങളില്ല. ഇതര സംസ്ഥാനങ്ങളില്‍ നിന്നും അതിര്‍ത്തി കടന്നെത്തുന്ന നൂറുകണക്കിന് ചരക്ക്, യാത്രാവാഹനങ്ങള്‍ പരിശോധിക്കേണ്ടിവരുന്ന ചെക്ക് പോസ്റ്റ് ജീവനക്കാര്‍ക്ക് പി പി ഇ കിറ്റുകള്‍ നല്‍കണമെന്നാണ് ആവശ്യം.
സംസ്ഥാനത്തെ പ്രധാന ചെക്ക് പോസ്റ്റുകളില്‍ ഒന്നായ മുത്തങ്ങ തകരപ്പാടി എക്‌സൈസ് ചെക്ക് പോസ്റ്റ് വഴി ദിനം പ്രതി ഇതരസംസ്ഥാനങ്ങളില്‍ നിന്നും നൂറുകണക്കിന് യാത്രാ, ചരക്ക് വാഹനങ്ങളാണ് കേരളത്തിലേക്ക് പ്രവേശിക്കുന്നത്. ഈ വാഹനങ്ങള്‍ പൂര്‍ണ്ണമായും പരിശോധിച്ച് കടത്തിവിടേണ്ട ഉത്തരവാദിത്തം ഈ ചെക്ക് പോസ്റ്റ് ജീവനക്കാര്‍ക്കാണ്. എന്നാല്‍ ഇവിടെ ജോലി ചെയ്യുന്നവര്‍ക്ക് യാതൊരു വിധ കൊറോണ പ്രതിരോധ സംവിധാനങ്ങളുമില്ല. പിപിഇ കിറ്റോ, ഫെയ്‌സ് ഷീല്‍ഡോ ഇല്ലാതെയാണ് ഇവരുടെ വാഹന പരിശോധന.
അതിര്‍ത്തി കടന്നെത്തുന്ന വാഹനങ്ങളുടെ ആദ്യ പരിശോധന കേന്ദ്രമായ മുത്തങ്ങയില്‍ ചെക്ക് പോസ്റ്റ് ജീവനക്കാര്‍ക്ക് ആകെ നല്‍കിയിരിക്കുന്നത് കയ്യുറയും മാസ്ക്കും മാത്രമാണ് . ഇതുവഴി കടന്നുവന്നവര്‍ക്കാണ് സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ രോഗബാധ സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തില്‍ ജീവനക്കാര്‍ക്ക് പിപിഇ കിറ്റ്, ഫെയ്‌സ് ഷീല്‍ഡ് അടക്കമുള്ള സുരക്ഷസംവിധാനങ്ങള്‍ നല്‍കണമെന്നാണ് ആവശ്യം
0 Comments